Home CLASSIFIEDS ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ പങ്കെടുക്കുന്നു

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ പങ്കെടുക്കാനെത്തുന്നു.
38 വർഷത്തെ പത്രപ്രവർത്തന പാരമ്പര്യമുള്ള അദ്ദേഹം ഇന്ത്യ ടുഡെയുടെ അസോസിയേറ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായുള്ള മിനറൽസ് ആൻഡ് മെറ്റൽസ് റിവ്യൂ, മാതൃഭൂമി ദിനപ്പത്രം എന്നിവയിലും പത്രപ്രവർത്തന പരിചയമുള്ള അദ്ദേഹം കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

കേസരി ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയംഗം, അമൃത ടി വി യുടെ സിറ്റിസൺ ജേണലിസ്റ്റ് ഷോയുടെ ജൂറി തുടങ്ങിയ സ്ഥാനമാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

സംസ്ഥാന മാധ്യമ അവാർഡ്, കെ ബാലകൃഷ്ണൻ പുരസ്കാരം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരം, കേസരി നായനാർ അവാർഡ്, ടെലിഗ്രാഫ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്

വായിച്ചു തീരാത്ത അച്ഛൻ, ഭയം പ്രേമം സംഗീതം, ദംഷ്ട്രയും നെറ്റിക്കണ്ണും തെളിയുമ്പോൾ എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

സയന്റിസ്റ്റ് എൻജിനീയറായ എ ജയശ്രീയാണ് ഭാര്യ. തേജസ്വിനി രാധാകൃഷ്ണൻ, മുകുളിക രാധാകൃഷ്ണൻ എന്നിവർ മക്കളാണ്. ഇടത് സൈദ്ധാന്തികനായ അന്തരിച്ച പി. ഗോവിന്ദപ്പിള്ള, ഫൊഫ എം.ജെ രാജമ്മ എന്നിവരാണ് മാതാപിതാക്കൾ

കേരള ഉന്നത വിദ്യാഭ്യാസ – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ കെ.ടി. ജലീൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

2019 ഒക്ടോബർ 10,11,12 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഇ-ഹോട്ടലിൽ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ കോൺഫറൻസ് നടക്കുന്നത്.

എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും

Also Read :   നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പോയ്ക്കോളൂ; മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്; എന്തേലും ഉണ്ടേൽ എന്നോടാണ് ചോദിക്കാനുള്ളത്, ഞാനാണ് ആദ്യം കണ്ടത്; അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല, അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ, ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജവാർത്ത ഇറക്കുകയാണ്; വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ രമേശ് വലിയശാലയുടെ മകൾ