സ്കൂൾ വിട്ട് വരുന്ന കുഞ്ഞുങ്ങൾക്കും പെട്ടെന്നു അതിഥികൾക്കും എന്ത് നൽകണം എന്ന് ആശങ്കപ്പെടാത്ത വീട്ടമ്മമാർ ഉണ്ടാവില്ല. നിമിഷ നേരങ്ങൾ കൊണ്ട് വീട്ടിലുള്ള ചേരുവകൾ വച്ച ഉണ്ടാക്കാൻ പറ്റുന്ന ചില പലഹാരങ്ങൾ പരിചയപ്പെടാം.
1. കുട്ടിയപ്പം
ചേരുവകൾ
മൈദാ/ആട്ട – 1/2 കപ്പ്
നെയ്യ് 1/4 കപ്പ്
ഷുഗർ 1/2 cup
ചൂടുവെള്ളം – 1/4 കപ്പ്
ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്ന വിധം :
എല്ലാം കൂടെ മിക്സ് ആക്കി കുഴച്ചു പരത്തി ചെറിയ പീസ് ആക്കി കട്ട് ചെയ്ത് എണ്ണയിൽ പൊരിച്ചെടുക്കാം.
2 .ബ്രെഡ് കട്ലറ്
ചേരുവകൾ
ബ്രെഡ് – 4 ആയി മുറിച്ചത്
മുട്ട – 2
ഇഞ്ചി – ആവശ്യത്തിന്
സവാള – 1/2 കപ്പ്
പച്ചമുളക് – ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ബ്രെഡ് നാലായി മുറിച്ചു വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഇവയെല്ലാം ഇട്ട് നന്നായി അടിച്ചെടുക്കുക. മുറിച്ചു വെച്ച ബ്രെഡ് രണ്ടു കഷ്ണം ഒരുമിച്ചു വെച്ച് ഈ കൂട്ടിൽ മുക്കി പൊരിച്ചെടുക്കാം.
3. പാൻ കേക്ക്
മൈദ – 1 1/2 കപ്പ്
ബേക്കിംഗ് പൗഡർ – ഒരു നുള്ള്
പൊടിച്ച പഞ്ചസാര – 1/2 കപ്പ്
ഉപ്പ് – പാകത്തിന്
മുട്ട – 1
വാനില എസ്സൻസ് – ആവശ്യത്തിന്
വെണ്ണ – 50g
പാൽ – 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം..
എല്ലാം കൂടെ നല്ല പോലെ മിക്സ് ചെയ്ത് ഫ്രൈയിങ് പാൻ ചെറിയ തീയിൽ വച്ച മാവ് ഒഴിച്ച് ചുട്ടെടുക്കുക.
4. പാൽപെട
പാൽ – 3 കപ്പ്
പാൽപ്പൊടി – 2 കപ്പ്
പഞ്ചസാര – 1/2 കപ്പ്
ഏലക്ക – 4 to 5
ഉണ്ടാക്കുന്ന വിധം
പാൽ, 1 കപ്പ് പാൽപ്പൊടി, പഞ്ചസാര ഇവ അടുപ്പത്തു വച്ച് കുറുക്കി എടുക്കുക. കുറുകി വരുമ്പോൾ ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കുക. നന്നായി കുറുകിയ കൂട്ട് അടുപ്പത്തു നിന്ന് മാറ്റി തണുക്കാൻ വക്കുക. തണുത്തു വരുന്ന സമയം ബാക്കി പാൽപ്പൊടി കുറേശ്ശേ ആയി ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഷേപ്പ് ചെയ്തു എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക