ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ടെനെറ്റിന്റെ ടീസര്‍ ചോർന്നു . ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണ്‍ ആണ് ടീസറിലുള്ളത്.രാജ്യാന്തര ചാരവൃത്തിയുടെ കഥ പറയുന്ന ചിത്രത്തിൽ ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒന്നരമാസത്തെ പരിശീലനത്തിന് ശേഷമാണ് ഡിംപിള്‍ കപാഡിയ ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തത്.
#ChristopherNolan Next Movie ‘Tenet’ Secretly Debuts Trailer.#WarnerBros pic.twitter.com/BGZixD3J6A
— ALaa Hershey (@AlaaHershey) August 2, 2019
നേരത്തെ ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക് ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.