തിരുവനന്തപുരം: സ്വകാര്യ ബസിന്റെ ഡോര്‍ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഗായത്രിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ നഗരൂരിലെ കോളേജ് ജംഗ്ഷനിലാണ് അപകടം.
കോളേജ് ജംഗ്ഷനില്‍ ബസ് ഇറങ്ങി മുന്നോട്ട് നടന്ന ഗായത്രിയുടെ തലയിൽ അതേ ബസിന്റെ ഡോര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. വെള്ളല്ലൂർ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളല്ലൂരില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക