മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് നവി മുംബൈയിലെ വെള്ളച്ചാട്ടം കാണാനെത്തിയ നാല് കോളേജ് വിദ്യാർഥിനികളെ കാണാതായി. നവി മുംബൈയിലെ ഖാർഘർ വെള്ളച്ചാട്ടത്തിൽ വിനോദയാത്രയ്ക്കെത്തിയ നാലുവിദ്യാർഥിനികളെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടര്ന്ന് നഗരത്തിലെ റോഡ് റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഇന്നലെ രാത്രി മുതൽ തുടരുന്ന മഴയിൽ റായിഗഡ് ,മലാട് എന്നിവടങ്ങളിൽ വീടുകളുടെ ഒന്നാം നിലവരെ വെള്ളം പൊങ്ങി.അതേസമയം കാലാവസ്ഥ മോശമാണെങ്കിലും മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഇതുവരെ ബാധിച്ചിട്ടില്ല.അടുത്ത 24 മണിക്കൂർ കൊങ്കൺ, നവിമുംബൈ, പാൽഗർ എന്നിവടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക