ന്യൂഡല്‍ഹി: ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐ എസ് ആര് ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന, ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ട്, ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്.
നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക