ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്. 207 പന്തില്‍ 14 ഫോറടക്കം 142 റണ്‍സ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്.
നേരത്തെ ആദ്യ ഇന്നിങ്സില്‍ 219 പന്തില്‍ 16 ഫോറും രണ്ട് സിക്സുമടക്കം 144 റണ്‍സ് സ്റ്റീവ് സ്മിത്ത് നേടിയിരുന്നു. 137 വര്‍ഷത്തെ ആഷസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാന് രണ്ട് ഇന്നിങ്സിലും 140+ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സ്റ്റീവ് സ്മിത്തിന് മുന്‍പ് മൂന്ന് ബാറ്റ്സ്മാന്മാര് മാത്രമാണ് ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സിലും 140 + റണ്‍സ് സ്കോര്‍ ചെയ്തത്.
1980 ല്‍ പാകിസ്ഥാനെതിരെ അലന് ബോര്‍ഡറും, 2001 ല്‍ സൗത്താഫ്രിക്കയ്ക്കെതിരെ ആന്‍ഡി ഫ്ളവറും 2009 ല്‍ ബംഗ്ലാദേശിനെതിരെ തിലകരത്നെ ദില്‍ഷനുമാണ് സ്റ്റീവ് സ്മിത്തിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക