ആലപ്പുഴ : അറുപത്തിയേഴാമത് നെഹ്റു ട്രോഫി മത്സരത്തിനുള്ള ഒരുക്കത്തിലാണ് ആലപ്പുഴ നഗരം.
ശനിയാഴ്ച്ച നടക്കുന്ന ജലോല്‍സവത്തിന് മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി സച്ചിന് ടെണ്ടുല്‍ക്കറും ഉണ്ടാകും .
പുന്നമടയുടെകായലിന്റെ ഓരങ്ങളില്‍ പവലിയനുകളുടെ പണി ഏകദേശം പൂര്‍ത്തിയാക്കി . തുഴച്ചില്‍കാര്‍ക്കുള്ള വിശ്രമസ്ഥലവും, ടോയ്ലറ്റ്സൗകര്യവും അടക്കം പ്രത്യേകം സജീകരിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടിംഗ് പോയന്റിലെ ട്രാക്കുകളും, ഫിനിംഷിംഗ് പോയന്റിലെ ഫോട്ടോ ഫിനിഷിംഗ് സംവിധാനവും അടക്കം എല്ലാം സുസജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക