കണ്ണൂരിന്റെ തനതായ ഭാഷാശൈലിയിൽ പാട്ടൊരുക്കി സ്ഥാനം നേടുകയാണ് ഗായികയും കണ്ണൂർ സ്വദേശിയുമായ സയനോറ ഫിലിപ്പും കൂട്ടരും. കപ്പ ടിവിയിൽ ജനപ്രിയ സംഗീത പരിപാടിയായ മ്യൂസിക് മോജോയിലാണ് ഈ ഗാനം സയനോറ ആലപിച്ചത് .
“ഏടെയാണപ്പാ പോയിന്ന്…എന്തിനാന്നപ്പ കൈച്ചിന്” എന്ന് തുടങ്ങുന്ന ഗാനം കണ്ണൂരിന്റെ വായ്മൊഴി ഭാഷയിലാണ് രചിച്ചിരിക്കുന്നത്. പയ്യാമ്പലവും താഴെ ചൊവ്വയും തലശ്ശേരി ബിരിയാണിയും ഒക്കെ പാട്ടിൽ വന്നുപോകുന്നുണ്ട്.
വൈശാഖ് സുഗുണനും സയനോറയും രചിച്ച വരികൾ ചിട്ടപ്പെടുത്തിയതും ആലപിച്ചതും ഗായിക സയനോറ തന്നെയാണ്. മികച്ച അഭിപ്രായവും സ്വീകാര്യതയും നേടിയ ഈ ഗാനം കണ്ണൂർക്കാർ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക