കണ്ണൂര്‍: കനത്ത മഴ മൂലം സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി ഞായറാഴ്ച വരെ നിരോധിച്ചു.
ജില്ലയിലെ മുഴുവന്‍ ബീച്ചുകളിലേക്കും ഉള്ള സഞ്ചാരികളുടെ പ്രവേശനവും കര്‍ശനമായി വിലക്കിയിട്ടുണ്ട്.
മുഴുപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിരോധനം ബാധകമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക