കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴിയാകും ഓടുക.
ചേര്‍ത്തലക്ക് സമീപം ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് വൈദ്യുത ലൈന്‍ നേരത്തെ തകരാറിലായിരുന്നു. ഇതിനാല്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്.
ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല എന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.
കോട്ടയം-എറണാകുളം മെമു, രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ എന്നിവ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക