തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ഞായറാഴ്ച നേരിയ ശമനം. വയനാട്ടിലും കോഴിക്കോട്ടും ഉള്പ്പടെമഴ കുറഞ്ഞു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്ക്കുന്നു.
സംസ്ഥാനത്ത് തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, 14ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക