പോൺ വ്യവസായത്തിലെ ഏറ്റവും മൂല്യമേറിയ താരമായിരുന്നു മിയ ഖലീഫ. എന്നാല്‍ താൻ അതില്‍ നിന്നും വലിയ തുകയൊന്നും സമ്പാദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം . ദശലക്ഷക്കണക്കിന് ഡോളറുകളാണ് സമ്പാദിച്ചു കൂട്ടുന്നതെന്ന് അഭ്യുഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മിയ . വെറും 12,000 ഡോളർ അതായത് എട്ടര ലക്ഷം രൂപ മാത്രമാണ് താൻ പോൺ വ്യവസായത്തിൽ നിന്ന് സമ്പാദിച്ചതെന്ന് മീഗൻ അബ്ബോട്ടുമായുള്ള ഒരഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് മിയ ഖലീഫ.
വെറും മൂന്ന് മാസക്കാലമാണ് (2014-2015) മിയ ഖലീഫ പോൺ വ്യവസായത്തില്‍ ഉണ്ടായിരുന്നത്. പോണ് വിഡിയോയിൽ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഒരു മൂല്യവുമില്ലാത്ത ആളാണെന്ന് കരുതിയിരിക്കുകയായിരിന്നു. പിന്നീട് ഒരു പുരുഷനിലേക്ക് എത്താനുള്ള വഴിയാണിത് എന്ന് കരുതി. അങ്ങനെയാണ് പോണ് വീഡിയോകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്നും താരം വ്യക്തമാക്കി.
അതേസമയം പോൺ വ്യവസായത്തില്‍ ജോലി ചെയ്തതിന് ശേഷം പുറത്ത് മറ്റൊരു ജോലി കണ്ടെത്താൻ താൻ ഏറെ പ്രയാസപ്പെട്ടെന്നും അവർ പറഞ്ഞു.ഇൻഡസ്ട്രി വിട്ടതിനു ശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ പോലും വലിയ തോതിലുള്ള വർധനയുണ്ടായതെന്നും അവർ പറഞ്ഞു. 400 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ട് വെറും മൂന്നു ദിവസത്തിലുള്ളിൽ രണ്ട് ലക്ഷം ഫോളോവേഴ്സിനെ സമ്പാദിച്ചു. പിന്നീടത് 20 ലക്ഷമായി വളർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക