വിജയ് സേതുപതി നായകനാകുന്ന “സംഘതമിഴൻ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്നാണ് വ്യക്തമാവുന്നത്.
സിന്ധുബാദിനു ശേഷം വിജയ് സേതുപതി നായകനായെത്തുന്ന ചിത്രമാണ് സംഘതമിഴൻ. ചിത്രത്തിൽ വിജയ് സേതുപതിയുടെ വേഷവും ലൂക്കും നേരെത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിൽ നായികമാരായി റാഷി ഖന്നയും നിവേത പെതുരാജയും എത്തുന്നു. കൂടാതെ ജോൺ വിജയ്, നാസ്സർ, സൂരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ് സേതുപതിയുടെ മകൾ ശ്രീജയും ഈ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാൽവെയ്ക്കുകയാണ്.
വിവേക് ശിവ , മെർവിന് സോളമൻ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. ആർ. വേൽരാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക