Home INTERNATIONAL ഡി​സ്ക​വ​റിയിലെ മോദിയുടെ പരിപാടിക്ക് ശേഷം ഇന്ത്യക്കാർ തിരഞ്ഞത് ഇതാണ്

ഡി​സ്ക​വ​റിയിലെ മോദിയുടെ പരിപാടിക്ക് ശേഷം ഇന്ത്യക്കാർ തിരഞ്ഞത് ഇതാണ്

ന്യൂഡല്‍ഹി: ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ പ്ര​സി​ദ്ധ​മാ​യ മാന്‍ vs വൈല്‍ഡ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗസ്റ്റ് 12നായിരുന്നു പരിപാടി ഡി​സ്ക​വ​റി ചാ​ന​ലില്‍​ സംപ്രേഷണം ചെയ്തത്. പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെയായിരുന്നു മോദിയുടെ യാത്ര.പരിപാടിയിൽ നരേന്ദ്ര മോഡി പറഞ്ഞ പല കാര്യങ്ങളും ട്രോളന്മാർ ഏറ്റെടുത്തിരുന്നു.ചെറുപ്പത്തിൽ മുതലക്കുഞ്ഞുമായി വീട്ടിൽ ചെന്നപ്പോൾ അമ്മ വഴക്കുപറഞ്ഞു എന്നായിരുന്നു അവതാരകനോട് മോദി പറഞ്ഞത്. ഇതാണ് ട്രോളന്മാർ ആഘോഷമാക്കിയത്.

എന്നാല്‍, ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് ശേഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ‘കറിവേപ്പില’യെ കുറിച്ചാണ്.
ജിംകോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ നദിയിലൂടെയുള്ള യാത്രയ്ക്കിടെ ഇരുവരും കുടിച്ച ഒരു ചായയാണ് ഈ തിരച്ചിലിന് വഴിവെച്ചത്..
സ്വീറ്റ് നീം ഇട്ട് തയാറാക്കിയ ചായയാണ് ഇതെന്ന് ഗ്രില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും സ്വീറ്റ് നീമിനെ കുറിച്ച്‌ വാചാലരാകുന്നു.

ഇന്ത്യയിലെ വീട്ടമ്മമാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്വീറ്റ് നീം എന്നും കറികളിലെ അനിവാര്യ ഘടകമായി ഇത് മാറിയിട്ടുണ്ടെന്നും വീഡിയോയിൽ മോദി വിവരിക്കുന്നുണ്ട്.

ഈ ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് സ്വീറ്റ് നീമിനെ കുറിച്ചാണ്.

വീടുകളില്‍ ഉപയോഗിക്കുന്ന ഈ ഇലകളുടെ പ്രയോജനത്തെ കുറിച്ചാണ് എല്ലാവരും തിരഞ്ഞത്. മോദി പങ്കെടുത്ത എപ്പിസോഡ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതുകഴിഞ്ഞു.

Also Read :   32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു, ഇനി ബിജെപിയിൽ എന്ന് ആർ പി എൻ സിങ്