തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനായ താരമാണ് വിജയ് ദേവരകൊണ്ട. നാടകവേദിയില്‍ നിന്നാണ് താരം സിനിമയിലേക്കെത്തിയത്. ഏത് തരാം കഥാ പാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചുകഴിഞ്ഞു.
തെന്നിന്ത്യയിലാകെ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഡിയര്‍ കോമ്രേഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്.
സൈമ അവാര്‍ഡ് വേദിയിലെ മിന്നും താരം വിജയ് ദേവരകൊണ്ടയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മലയാളിതാരം സാനിയ ഇയ്യപ്പന്‍. സൈമ അവാർഡ് ചടങ്ങിനിടെ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
അര്ജുന് റെഡ്ഡിയായിരുന്നു വിജയ് ദേവരകൊണ്ടയുടെ കരിയർ മാറ്റിമറിച്ച ചിത്രം. വൻ വിജയമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്. ഇതോടെ തെന്നിന്ത്യയിലാകെ താരത്തിന് വലിയ ആരാധക വലയം തന്നെ ഉണ്ടായി.
മലയാളത്തിലെ പല താരങ്ങളും അദ്ദേഹത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ കണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍.
നേരത്തെ സനുഷ സന്തോഷായിരുന്നു ഇത്തരത്തിലുള്ള ചിത്രവുമായി എത്തിയത്. പുതിയ സിനിമയായ ഡിയര്‍ കോമ്രേഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയെ കാണാന്‍ താരങ്ങളും എത്തിയിരുന്നു.
ഓഹോ മാന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു സാനിയ ചിത്രം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
ഇതിന് പിന്നാലെ കമറ്റുകളുമായി താരങ്ങളും എത്തി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ആര്യയും സാനിയയുടെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിരുന്നു. ഒരുപാട് അസൂയ തോന്നുന്നുവെന്നായിരുന്നു ആര്യ കുറിച്ചത്. തനിക്കും അസൂയ തോന്നുന്നുണ്ടെന്നായിരുന്നു പ്രിയാ മോഹനും പറഞ്ഞത്.
സാനിയയുടെ ഡാന്‍സ് റിഹേഴ്സലിനിടയിലെ വീഡിയോ പങ്കുവെച്ച് പേളി മാണിയും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു പേളി ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്.
സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കുന്നതിനായി പേളിയും ഖത്തറിലേക്ക് പോയിരിക്കുകയാണ്. ഖത്തറിലെത്തിയ താരത്തിന്റെ ചിത്രവും ഇതിനകം പുറത്തുവന്നിരുന്നു. സാനിയ പകര്‍ത്തിയ ചിത്രവും പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് സാനിയ ഇയ്യപ്പന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളുമായെത്തിയപ്പോള് കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്കി താരം എത്തിയിരുന്നു.
ലൂസിഫറിലേയും പതിനെട്ടാം പടിയിലേയും പ്രകടനങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ക്വീനിലൂടെ അരങ്ങേറിയ താരത്തെ ട്രോളര്‍മാരും ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്.
അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. പതിനെട്ടാംപടിയിലെ ഗ്ലാമറസ് രംഗവും ഗാനവും വൈറലായി മാറിയിരുന്നു. സിനിമയ്ക്ക് പുറമേ സ്റ്റേ്ജ് പരിപാടികളിലും തിളങ്ങാറുണ്ട് ഈ താരം. ഇത്തവണത്തെ സൈമ അവാര്ഡ്സിലും താരം തിളങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക