ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന് ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിനെത്തും.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിൽ ഷീലു എബ്രഹാം, മിയ എന്നിവരാണ് നായികമാരായി എത്തുന്നത്.
ഫുഡ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. കണ്ണന് താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാം ചിത്രമാണ് ‘പട്ടാഭാരാമന്‍’. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍.
ജയറാമിനൊപ്പം ബൈജു സന്തോഷ്, ഹരീഷ് കണാരന്, ധര്മ്മജന്, ദേവന്, ജനാര്ദ്ദനന്, നന്ദു, പാര്‍വ്വതി നമ്പ്യാർ, മാധുരി, അനുമോള്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക