കൊച്ചി: റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ‘താങ്ക് യു കൊച്ചി, പി.ഡബ്ല്യൂ.ഡി & കോര്പ്പറേഷന്’ എന്ന ബാനര്‍ പിടിച്ചാണ് യുവാവിന്റെ പ്രതിഷേധം.
വാഹനം ഘട്ടറില്‍ വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റിരുന്നു. വൈറ്റില ജംഗ്ഷന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയര്‍ ചെയ്തത്.
‘കൊച്ചിയിലെ കുഴിയില്‍ ജീവിതം ധന്യമാവും. എല്ലാം അധികൃതരുടെ പുണ്യം’ എന്ന തലവാചകവും ചിത്രത്തിന് നല്‍കിയിരുന്നു.
മൂവായിരത്തിലധികം പേര് ചിത്രം ഷെയര്‍ ചെയ്തു. സംവിധായകന് ആഷിഖ് അബുവും ചിത്രം ഷെയര്‍ ചെയ്തു. നിരവധി പേര് യുവാവിനെ പിന്തുണച്ച് കമന്റ് ചെയ്തു.
പുതിയതായി നിര്‍മിച്ച റോഡുകള്‍ അടക്കം കനത്ത മഴയില്‍ തകര്‍ന്ന അവസ്ഥയിലാണ്.കുഴിയില്‍ വീണ് അപകടങ്ങള്‍ വര്‍ധിക്കുമ്ബോഴും നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷനോ പി.ഡബ്ല്യൂ.ഡിയോ തയ്യാറാകുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് അപകടത്തിന് വഴിവച്ച കുഴിയിലിരുന്നുകൊണ്ട് തന്നെ യാത്രക്കാരന് പ്രതിഷേധിച്ചത്.
https://www.facebook.com/Vyttilakochi/posts/2336421013122651?__xts__%5B0%5D=68.ARCZyzbj_LC-sMDGDm8Dpja9Q7FsFOdUQm9FlR-j1tINrLNUyF2ICX6jQ12W8o0MzLmRrZm7vNEcHrLi39NcvTynxllAu7Kfp0HWyTgKYhEQlcnrMVo8UXvmnT2YYxI_okiqjq10WJmR57xb0Tr6poY-wDLDcrFCc-4dYlVlBjm0-C5UwzTBZgJy_NX8HhFmKSwhD7Lqa-YnzaVxDgSRTOIv5xnSPJwS–5bR_-iVQF3SCa_4MnBRv7YhiYu5npWYYD0X9ulnW09xMOZ7t-F4KidwYZf1Vf3EL-bvTZkm2ABYKjexK4yU07NlzoLPF2gR2hemH2RN8UNBxrU905E22DKkQ&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക