ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി 10.51നാണ് അദ്ദേഹം എത്തിയത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാര്‍ മാര്‍ഗം എത്തിയ അദ്ദേഹത്തെ കൗണ്‍സിലര്‍ പ്രേം, ധനമന്ത്രിയുടെ സെക്രട്ടറിമാരായ ശ്രീജിത്ത്, അരുണ്‍കുമാര്‍ എന്നിവര്‍ അനുഗമിച്ചു.
നാളെ രാവിലെ ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള, സബ് കളക്ടര്‍ വി.ആര്.കൃഷ്ണതേജ എന്നിവര്‍ സച്ചിനെ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക