റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽ ടെൽ – ഇന്ത്യൻ ഗവണ്മെന്റ് മിനിരത്ന എന്റർപ്രൈസ്- ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്ന പ്രധാന കമ്പനികളിലൊന്നാണ്. ഈ ഓണത്തിന് റെയിൽ വയർ ബ്രോഡ്ബാൻഡ് കേരളത്തിലെ ഉപയോക്താക്കൾക്കായ് അകര്ഷകങ്ങളായ പ്ലാനുകൾ അവതരിപ്പിച്ചു, നിലവിൽ മാർകറ്റിലുള്ള ജിഗാബൈറ്റ് പ്ലാനുകളെ അപ്രസക്തമാക്കി കൊണ്ട് ടെറാബൈറ്റ് ഡാറ്റയിൽ അതിവേഗതയിലുള്ള പ്ലാനുകളാണ് കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിനായ് ജിയോയെ പോലും കടത്തി വെട്ടുന്ന രീതിയിൽ റെയിൽവയർ അവതരിപ്പിചിരിക്കുന്നത്.
499 രൂപയുടെ വളരെ കുറഞ്ഞ പ്ലാനിൽ 10 എം.ബി പി എസ് സ്പീഡിൽ 1 ടെറാ ബൈറ്റ് (1000 ജിബി ) ഡാറ്റയാണ് വാഗ്ദാനം.
റെയിൽ വയറിന്റെ മറ്റ് പ്ലാനുകളെക്കുറിച്ച് നോക്കാം, 699 രൂപയുടെ പ്ലാനിന് 20എംബിപിഎസ് വേഗതയിൽ 1ടെറാ ബൈറ്റ് (1000 ജിബി), 899 രൂപയുടെ പ്ലാനിൽ 50എംബിപിഎസ് വേഗതയിൽ 1ടെറാ ബൈറ്റ്(1000 ജിബി), കൂടാതെ 999 പ്ലാനിൽ 100 എംബിപിഎസ് വേഗതയിൽ 1ടെറാ ബൈറ്റ്(1000 ജിബി) എന്നിങ്ങനെയാണ്, എല്ലാ പ്ലാനുകൾക്കും 1ടെറാ ബൈറ്റ്( 1000 ജിബി ) ക്കു ശേഷം 4എംബിപിഎസ് വേഗതയിൽ അണ്‍ലിമിറ്റഡ് ഇന്റർനെറ്റും ലഭ്യമാണ്.
ഇതിലൊന്നും തീരുന്നതല്ല പ്ലാനുകൾ, 1249 രൂപയുടെ പ്ലാനിന് 125എംബിപിഎസ് വേഗതയിൽ 1500 ജിബി, 1449 രൂപയുടെ പ്ലാനിൽ 150എംബിപിഎസ് വേഗതയിൽ 1500 ജിബി, കൂടാതെ 1949 പ്ലാനിൽ 200 എംബിപിഎസ് വേഗതയിൽ 2000 ജിബി, എന്നിങ്ങനെയാണ്.
ഇത്തരത്തില്‍ അതിവേഗതയും ഡേറ്റയും കാലയളവും വ്യത്യസ്തമായ ഒട്ടേറെ ഡേറ്റാപ്ലാനുകളാണ്റെയിൽവയർ അവതരിപ്പിക്കുന്നത്.
ഇതിനെല്ലാം പുറമെ ഐ.പി ടീവി സേവനവും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക