നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ.) മെയിന്‍ ജനുവരി 2020 ആദ്യ പരീക്ഷപരീക്ഷയ്ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ജനുവരി ആറുമുതല്‍ 11 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക.
ഐ.ഐ.ടി.യില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജെ. ഇ.ഇ. മെയിന്‍ ആദ്യ പേപ്പര്‍ എഴുതണം.വര്‍ഷത്തില്‍ രണ്ടുതവണയാണ് ജെ. ഇ.ഇ. മെയിന്‍ നടക്കുന്നത്. രണ്ടാം പരീക്ഷ 2020 ഏപ്രില്‍ മൂന്നുമുതല്‍ ഒന്പതുവരെ നടക്കും. ഇതിനുള്ള രജിസ്ട്രേഷന് ഫെബ്രുവരി ഏഴുമുതല്‍ മാര്‍ച്ച് ഏഴുവരെ നടത്താം. വിശദ വിവരങ്ങള്‍ക്കും https://jeemain.nic.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക