ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാൻഡായ റിയല്‍മിയുടെ പുതിയ പതിപ്പാണ് റിയല്‍മി എക്സ് ടി സ്മാര്‍ട്ഫോൺ. 64 എംപി ക്വാഡ് ക്യാമറയുമായെത്തുന്ന റിയല്‍മി എക്സ് ടിയ്ക്ക് ഒരു ‘പ്രോ’ പതിപ്പ് കൂടി ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നത് റിയല്‍മി എക്സ് ടി പ്രോ സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു സ്നാപ് ഡ്രാഗണ്‍ 730 പ്രൊസസര്‍ ഉള്‍പ്പെടുത്തിയാവും റിയല്‍മി എക്സ് ടി പ്രൊ അവതരിപ്പിക്കുക എന്നാണ് അഭ്യൂഹം .
സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറില്‍ ഒരു സ്മാര്‍ട്ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്ന് റിയല്‍മി പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730ജി എന്ന ഗെയിമിങ് സ്മാര്‍ട്ഫോണ്‍ പ്രൊസസര്‍ ആയിരിക്കും ഇതില്‍. എട്ട് ജിബി റാം ശേഷിയില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണില്‍ ഉണ്ടായേക്കും. ക്വാഡ് ക്യാമറ സംവിധാനമാണ് ഇതില്‍ ശ്രദ്ധേയം.
അടുത്തിടെ അവതരിപ്പിച്ച റിയല്‍മി 5, റിയല്‍മി 5 പ്രോ സ്മാര്‍ട്ഫോണുകളിലാണ് റിയല്‍മി ആദ്യമായി ക്വാഡ് ക്യാമറ അവതരിപ്പിച്ചത്. 48 എംപി ക്വാഡ് ക്യാമറയാണ് ഇതില്‍. പുതിയ ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍ , 20 വാട്ട് വൂക് 3.0 ഫ്ളാഷ് ചാര്‍ജ് എന്നിവ റിയല്‍മി എക്സ് ടിയുടെ പ്രധാന സവിശേഷതകളാണ്. 15000 രൂപയില്‍ താഴെ വിലയില്‍ പുറത്തിറങ്ങുന്ന ആദ്യ ക്വാഡ് ക്യാമറ ഫോണ്‍ ആണിത്. 4000 എംഎഎച്ച് ആണ് ബാറ്ററി പവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക