വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും, അജുവര്‍ഗീസും ഡയറക്ടര്‍ ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രം ആദ്യരാത്രിയുടെ ടീസര്‍ പുറത്തുവിട്ടു. ട്രെയിലര്‍ ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിചു തുടങ്ങും .
കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ രസകരമായ ഒരു കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോനും അനശ്വര രാജനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, സർജനു, അശ്വിൻ , മനോജ് ഗിന്നസ്, ജയൻ ചേർത്തല, മാലാ പാർവതി എന്നിവരും പ്രധാന താരങ്ങളാണ്. ‘വെള്ളിമൂങ്ങ’യ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് – ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായറാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെൻട്രൽ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ഹാസ്യവും രാഷ്ട്രീയവും സമം ചേര്‍ത്ത് വിളമ്പിയ ‘വെള്ളിമൂങ്ങ’യെ മലയാളികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തിരുന്നു. ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിബു ഒരുക്കിയ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക