ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗം സ്ത്രീകളും അവളുടെ ലൈംഗിക ആഗ്രഹങ്ങള്‍ തുറന്നു പറയാറില്ല. പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കിൽ അവള് അത് അവനോട് തുറന്ന് പറയാനും ശ്രമിക്കാറില്ല. ഇതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് ലൈംഗിക സുഖം ലഭിക്കാറില്ല. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇതിനെപറ്റി പുരുഷനോട് തുറന്ന് പറയാറുള്ളൂ .
കിടക്കയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന സ്ത്രീക്കും പുരുഷനും അവരുടെ ആഗ്രഹങ്ങള്‍ തുറന്നു പറയാന്‍ അവസരം ഉണ്ട്. ഇത് കൃത്യമായി വിനയോഗിക്കാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമെ ലൈംഗിക ബന്ധത്തതിന് കൃത്യമായ ഫലപ്രാപ്തി ഉണ്ടാകൂ.
പലപ്പോഴും പുരുഷന്മാര് അവരുടെ ജോലി തീര്‍ക്കാന്‍ ആണ് ശ്രമിക്കാറ്. എന്നാല്‍ സ്ത്രീയുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അവര്‍ ശ്രമിക്കാറില്ല. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് കാമാസക്തി കൂടുതല്‍ ആണ്. എന്നാല്‍ അവര്‍ ഇത് പുരുഷനോട് പറയാറില്ല. ചിലര്‍ക്ക് ഈ സമയത്ത് ബന്ധപ്പെടാന്‍ പേടിയാണ്.
എന്നാല്‍ ശരിയായ ശുചിത്വം പാലിച്ചാല്‍ ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ പല ദമ്പതികളും ഈ സമയത്ത് സെക്സില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കാറില്ല. സ്ത്രീക് ആഗ്രഹമുണ്ടെങ്കിലും അവള് അത് തുറന്ന് പറയാറില്ല.
ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷിതമായ ലൈംഗിക ബന്ധമാണ് ഈ സമയത്ത് നല്ലത്. സാധാരണ ഗതിയില്‍ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ആര്‍ത്തവ സമയത്ത് ഉയര്‍ന്നിരിക്കും.
ഗര്‍ഭാശയമുഖം പതിവിലും താഴ്ന്ന സ്ഥാനത്തായിരിക്കും കാണപ്പെടുന്നത്, എന്ടോമെട്രിയം എന്ന ഗര്‍ഭാശയത്തിന്റെ ഉള്‍പ്പാളി ഇളകിയ നിലയിലായിരിക്കും, ഗര്ഭാശയത്തിലേയ്ക്ക് തുറക്കുന്ന ഭാഗം രക്തത്തെ പുറന്തള്ളാന്‍ കുറച്ചൊന്നു വികസിച്ചായിരിക്കും കാണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക