മമ്മൂട്ടി നായകനായി എത്തുന്ന ചരിത്ര സിനിമ മാമാങ്കം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും പ്രദർശിപ്പിക്കും. മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. അതേസമയം മാമാങ്കം മലയാളത്തിലെ ബാഹുബലി അല്ലെന്ന് സംവിധായകൻ പദ്മകുമാര്‍ വ്യക്തമാക്കി.
ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . അതേസമയം ചിത്രത്തിന്റെ റിലീസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചരിത്രം വിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്.
എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ലെന്നും സംവിധായകൻ പറഞ്ഞു.വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക