ഗ്രിൽഡ് ചിക്കൻ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അത് നമ്മുടെ ആരോഗ്യത്തെ പലരീതിയിലാണ് ബാധിക്കുന്നത് . തീയിൽ നേരിട്ട് ചുട്ടെടുക്കുന്ന ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടിയുണ്ടാകുന്നതിന് കാരണമാകാറുണ്ട്. ഗ്രിൽഡ് ചിക്കനും ബേക്ക് ചെയ്ത ഇറച്ചിയും അമിതമായി കഴിച്ചാൽ കൊളസ്ട്രോള്‍, കിഡ്നി രോഗങ്ങള്‍ എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. തീയിൽ ചുട്ടെടുക്കുമ്പോൾ ഇതിനകത്ത് ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് ശരീരത്തെ ദോഷകരമായി ബാധിക്കുന്നത്.
ഈ രാസവസ്തുവാണ് ഹൃദ്രോഗങ്ങളും മറ്റ് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. ഇതിനെ ഓക്സിഡേറ്റിവ് സ്ട്രേസ് എന്നാണ് പറയുന്നത്. മിക്ക ലൈഫ് സ്റ്റൈല്‍ രോഗങ്ങൾക്കും കാരണം ഓക്സിഡേറ്റിവ് സ്ട്രേസ് തന്നെയാണ്. കോശങ്ങള്‍ക്ക് ഉണ്ടാകുന്ന അമിതമായിട്ടുള്ള പിരിമുറുക്കം കാരണം ഇവ നമ്മുടെ ശരീരത്തിലെ നോര്‍മല്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു . ഹൃദയത്തിനുള്ളിലെ രക്തക്കുഴുലുകളെ പോയി ഒട്ടിപിടച്ചിട്ട് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. കൂടാതെ വൃക്ക രോഗത്തിനും മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക