ഏറെ കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് കാപ്പാന് എത്തി. സൂര്യയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന തരത്തില്‍ ചിത്രം വളരെ മുന്‍പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇന്നലെ അതിരാവിലെ മുതലെ ആരാധകര്‍ തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. മോഹന്‍ലാലിന്റേയും സൂര്യയുടേയും ആരാധകര്‍ ഒരുമിച്ചാണ് ചിത്രത്തെ വരവേറ്റത്. ആര്‍പ്പുവിളിയും വന്കരഘോഷവുമൊക്കെ ചിത്രത്തിന് ലഭിച്ചു.
പതിവില്‍ നിന്നും വ്യത്യസ്തമായി ഫ്ളക്സും കട്ടൗട്ടുമില്ലാതെയാണ് കേരളത്തിലെ ഫാന്‍സ് പ്രവര്‍ത്തകര്‍ ചിത്രത്തെ വരവേറ്റത്. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് ഫാന്‍സ് അംഗങ്ങള്‍ വ്യക്തമാക്കിയത്.
ഈ തീരുമാനത്തിന് പ്രശംസിച്ചു സൂര്യയും എത്തിയിരുന്നു. കാപ്പാന് പ്രമോഷനായി സൂര്യയും കേരളത്തിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലാണോ സൂര്യയാണോ തിളങ്ങിയതെന്നുള്ള കാര്യത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക