ലോകത്തിലെ ആദ്യ യോനി മ്യൂസിയം ലണ്ടനില്‍ തുറക്കും. ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച 44.39 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം തുറക്കുന്നത്. യോനിയെ സംബന്ധിച്ച് നിൽക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റി ആളുകളിൽ ബോധവല്‍ക്കരണം നടത്തുന്നതിനാണ് മ്യൂസിയം സ്ഥാപിക്കുന്നത്.
ഐസ് ലൻഡിൽ ലിംഗത്തിന് വേണ്ടി മ്യൂസിയം നിര്‍മ്മിച്ചതില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്ലോറന്‍സ് ഷെന്റര്‍ പറയുന്നു.
യോനി മ്യൂസിയം നിർമ്മിക്കുന്നതിന് ആളുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചെന്നും സ്ഥാപകർ പറയുന്നു. നവംബര്‍ 16നാണ് മ്യൂസിയം തുറക്കുക. ലണ്ടനിലേത് ഒരു താല്‍ക്കാലിക മ്യൂസിയമാണ്.
സ്ഥിരമായ ഒരിടം മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് ഫ്ലോറന്‍സ് വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക