പഴ വർഗ്ഗങ്ങൾ വീട്ടില്‍ കേടാകാതെ സൂക്ഷിക്കാൻ ചില പൊടികൈകൾ പരീക്ഷിക്കാം. പഴങ്ങള്‍ കേടാകാതിരിക്കാന്‍ ഏറ്റവും മികച്ച വഴിയാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളത്തില്‍ പഴങ്ങവര്‍ഗങ്ങള്‍ ഇട്ടുവെയ്ക്കുന്നത് കേടാകാതെ ഇരിക്കാൻ സഹായിക്കും.
നാരങ്ങ വെള്ളവും പച്ചവെള്ളവും കൂടി മിശ്രിതമാക്കിയിട്ട് അതിലേക്ക് പഴങ്ങള്‍ അഞ്ച് മിനിറ്റ് ഇട്ടുവെയ്ക്കണം. ശേഷം അവ എടുത്ത് നല്ല ശുദ്ധമായ വെള്ളത്തില്‍ അഞ്ച് മണിക്കൂര്‍ ഇട്ടുവെയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് പഴങ്ങള്‍ കേടാകാതിരിക്കാന്‍ സഹായിക്കും.
സോഡ വെള്ളത്തില്‍ അഞ്ച് മിനിറ്റ് പഴങ്ങള്‍ ഇട്ടുവെയ്ക്കുന്നത് കേടാകാതിരിക്കാന്‍ സഹായിക്കും. തേനും ചെറുചൂടുവെള്ളവും മിശ്രിതമാക്കി അതിലേക്ക് അരമണിക്കൂർ പഴങ്ങള്‍ ഇട്ടുവെയ്ക്കുക. ശേഷം ശുദ്ധമായ വെള്ളത്തിലിട്ട് എട്ട് മണിക്കൂര്‍ വെയ്ക്കുക. പഴങ്ങൾ കേടാകുന്നത് ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക