മുംബൈ: നെഹ്റുവിനെ ആക്ഷേപിച്ച് വീണ്ടും ബിജെപി. പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ച മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ് പാക് അധീന കശ്മീര്‍ ഉരുത്തിരിയാന്‍ കാരണമെന്നാണ് അമിത് ഷാ ആരോപിച്ചത്.
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കശ്മീര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമാ ഭാഷയിൽ കടന്നാക്രമിക്കുകയും ചെയ്തു അമിത് ഷാ.
ദേശീയ പാര്‍ടിയെ തെരഞ്ഞെടുക്കണോ കുടുംബവാഴ്ച നിലനില്‍ക്കുന്ന പാര്‍ടിയെ തെരഞ്ഞെടുക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കണം. തെരഞ്ഞെടുപ്പ് വിജയത്തിനായി കശ്മീര്‍ പ്രധാന വിഷയമാക്കാനാണ് ബിജെപി നീക്കം.
370–ാം അനുച്ഛേദം റദ്ദാക്കിയതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും അമിത് ഷാ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക