രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഗാനഗന്ധര്വ്വന് സെപ്റ്റംബര്‍ 27ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.
ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ഈ മമ്മൂട്ടി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.
ഹാസ്യത്തിന് കൂടി പ്രാധാന്യം നല്കുന്ന ചിത്രം മികച്ച എന്റര്ടെയ്നര് തന്നെയായിരിക്കും. ആപുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്.
മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്, മണിയന്‍പിളള രാജു, ധര്മ്മജന് ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക