മുംബൈ: ഇന്ത്യയിലെ ഏറ്റവുംവലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്സ് മുംബൈയിലെ വാഷിയില്‍ പുതിയ ബൊട്ടീക് ഷോറൂം തുറന്നു. കല്യാണിന്റെഇന്ത്യയിലെആദ്യ ബൊട്ടീക് ഷോറൂമും ആഗോളതലത്തിലെ 139-മത് ഷോറൂമുമാണിത്. കല്യാണ്‍ ജൂവലേഴ്സ്ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പുതിയബൊട്ടീക്ഷോറൂം ഉദ്ഘാടനം ചെയ്തു.
പുതിയ അനുഭവവുമായി കാലത്തിന് ചേര്‍ന്നതും സവിശേഷവും ആഡംബരപൂര്‍ണ്ണവുമായ ആഭരണ ഡിസൈനുകള്‍ ബൊട്ടീക് ഷോറൂമുകളില്‍ അവതരിപ്പിക്കുന്നു. ജൂവലറി ബ്രാന്‍ഡ് ഉപയോക്താക്കള്‍ക്ക് സവിശേഷമായ ബൊട്ടീക് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ രീതിയിലുള്ള ഷോറൂം.
വ്യക്തിഗതമായ ആഭരണ രൂപകല്പനകളുംശൈലിയും ഇഷ്ടപ്പെടുന്ന വിശിഷ്ടരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കല്യാണ്‍ ജൂവലേഴ്സ്ബൊട്ടീക് ഷോറൂം തുടങ്ങുന്നത്. ആധുനിക ടെക് സാവി തലമുറയെകൂടി മുന്നില്‍ കണ്ടാണ് ഇതുപൊലെ ഒരു ഷോറൂം ഒരുക്കിയിരിക്കുന്നത്. അന്ധേരി, ഘട്കോപ്പര്‍, താനെ, ബോറിവാലി എന്നിവിടങ്ങളിലായി കല്യാണ്‍ ജൂവലേഴ്സിന് മുംബൈയില്‍ ആറ് ഷോറൂമുകള്‍ ഉണ്ട്.
പ്രധാന വിപണികളില്ഒന്നായമുംബൈയില് ആദ്യത്തെ ബൊട്ടീക് ഷോറൂംതുടങ്ങാന് കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ്ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു. വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങളില്നിന്നും സവിശേഷമായതുംതെരഞ്ഞെടുത്തതുമായ ആഭരണ ഡിസൈനുകള്‍ ആണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശിഷ്ടരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ബൊട്ടീക് രൂപത്തിലുള്ള ഷോറൂം തുടങ്ങുന്നത്. പരമ്പരാഗതമായ രീതികള്‍ക്കപ്പുറം പൂര്‍ണമായും നവീനമായൊരു രീതിയില്‍ ആഭരണങ്ങള്‍ വാങ്ങുവാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയഷോറൂം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപയോക്തൃ അനുഭവംമെച്ചപ്പെടുത്തുന്നതിനും വിവിധ രീതിയില്‍ ഉപയോക്തൃ സൗഹൃദം വിപുലമാക്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്സ് നിരന്തരം ശ്രമിക്കുന്നത്. ഈ ബൊട്ടീക് ഷോറൂം ഉപയോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് മാത്രമല്ല ഉപയോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കുന്നതിനും കൂടി അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം നല്‍കും. ഏറ്റവും മികച്ചത് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള കല്യാണിന്റെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പ്രത്യേക ഉദ്യമം. എല്ലാ ആഭരണങ്ങളും ഒട്ടേറെ ശുദ്ധി പരിശോധനകള്‍ക്കു വിധേയമാകുന്നതും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. സ്വര്‍ണ്ണം കൈമാറുമ്പോഴും വിൽക്കുമ്പോഴും ഇന്‍വോയിസില്‍ നല്‍കിയിരിക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധിയുടെ മൂല്യം ഉറപ്പുനല്‍കുന്നതാണ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം. കൂടാതെ ജീവിതകാലം മുഴുവന്‍ ഇന്ത്യയിലെ എല്ലാ കല്യാണ്‍ ഷോറൂമുകളിലും ആഭരണങ്ങളുടെ അറ്റകുറ്റ പണികള്‍ സൗജന്യമായി ചെയ്തു കിട്ടുമെന്നും ഇത് ഉറപ്പു നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക