ജിബു ജേക്കബ് – ബിജുമോനോന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യരാത്രിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. അജു വര്‍ഗീസും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അനശ്വര രാജനും ഒന്നിക്കുന്ന പ്രണയ ഗാനം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
മലയാളത്തിന്റെ സ്വന്തം ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
ഞാനെന്നും കിനാവ് എന്ന് തുടങ്ങുന്ന ഗാനത്തിന് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആന്‍ ആമി, രഞ്ജിത്ത് ജയരാമന് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക