അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വച്ച് അദ്ദേഹത്തിന്റെ കുടുംബം.
ഇതുസംബന്ധിച്ച് അരുൺ ജെയ്റ്റ്ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.
ഈ പെൻഷൻ രാജ്യസഭയിലെ കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് നൽകാനാണ് കത്തിലൂടെ ജെയ്റ്റ്ലിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യസഭയിലെ ക്ലാസ് ഫോർ ജീവനക്കാർക്ക് നൽകാനാണ് ആവശ്യം. ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്ലി അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക