നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കല്യാണ്‍ ജുവലേഴ്സ് ചെയര്മാന് ടി.എസ് കല്യാണ രാമന്റെ വസതിയില്‍ ഒരുക്കിയ നവരാത്രി ആഘോഷങ്ങള്‍ രാഷ്ട്രീയ പ്രമുഖരുടെയും സിനിമാതാരങ്ങളുടെയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
പാവകളെ പൗരാണിക ആചാരങ്ങളോടെ തട്ടുകളായി പ്രദര്‍ശിപ്പിക്കുന്ന ബൊമ്മക്കൊലുവായിരുന്നു നവരാത്രി ആഘോഷനാളിലെ പ്രത്യേകത.
അമിതാഭ് ബച്ചന് മുതല്‍ ടൊവിനോ തോമസ് വരെയുള്ള താരങ്ങള്‍ ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയ രംഗത്തു നിന്നും കേന്ദ്രമന്ത്രി വി മുരളീധരന്, മന്ത്രി വി.എസ് സുനില്‍കുമാര്‍, എ.സി മൊയ്തീന്, സി രവീന്ദ്രനാഥ്, എം.പി വീരേന്ദ്രകുമാര്‍ എന്നിവരും സിനിമാ രംഗത്തു നിന്നും വിജയ് സേതുപതി, ജയറാം, പാർവതി, നിവിന്‍ പോളി, ടൊവിനോ തോമസ്, നീരജ് മാധവ്, റെജീന കാസേന്ദ്ര, സംയുക്ത മേനോന്, ആന്റണി പെരുമ്പാവൂര്‍, വിജയ് ബാബു എന്നിവരും മാധ്യമ ലോകത്തു നിന്നും ശ്രേയാംസ് കുമാര്‍ (മാതൃഭൂമി), ജയിംസ് മാത്യു(മലയാള മനോരമ) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക