നിങ്ങൾ ശരീര ഭാരം മൂലം പരിഹസിക്കപെടുന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണം ഒന്ന് പരീക്ഷിച്ച് നോക്കിയാലോ. വണ്ണം കുറയ്ക്കാൻ ഇഡ്ലിയും സാമ്പാറും കഴിച്ചു നോക്കിയാലോ? ഉഴുന്ന്, ചോറ്, റവ, പച്ചരി എന്നിവ ചേർത്ത് ആവിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഇഡ്ലി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്.
കൂടാതെ ശരീര ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്ന് കൂടിയാണ്. എണ്ണ ഒട്ടും ഇല്ലാതെ ആവിയിലാണ് ഇഡ്ലി ഉണ്ടാക്കുന്നത്. അതിനാല്‍ കാലറി തീരെ കുറവാണ്. അരി ചേര്‍ന്നതിനാല്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാകും എന്നും കരുതേണ്ട. കാരണം ഉഴുന്ന് അല്ലെങ്കില്‍ റവയുടെ അളവ് കൂട്ടിയാല്‍ ഇതിന് പരിഹാരമാകും. ഇനി ഇഡ്ലി മാവില്‍ അല്‍പ്പം പച്ചക്കറികള്‍ ചേര്‍ത്താല്‍ ഗുണവും രുചിയും കൂടുകയേയുള്ളൂ.
ഫെര്‍മെന്റഡ് ആഹാരമാണ് ഇഡ്ലി. ഇങ്ങനെയുള്ള ആഹാരങ്ങള്‍ പൊതുവേ ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് കുടലിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കുന്നു. ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ധാരാളം ഇഡ്ലിയിലുണ്ട്. ഇത് ദഹനത്തിനും ഭാരം കുറയാനും സഹായകമാണ്.
അതുപോലെ തന്നെയാണ് സാമ്പാറിന്റെ കാര്യവും. പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ സാമ്പാര്‍ ഇഡ്ലിയ്ക്കൊപ്പം കഴിക്കുന്നത് നല്ലതാണ് . ഇഡ്ലി മാവില്‍ അല്‍പ്പം സിട്രസ് ജ്യൂസ് കൂടിയായാല്‍ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിൽ എത്തുന്നത് നിയന്ത്രിക്കും . ഓട്സ് ചേര്‍ത്തു ഇഡലി മാവ് തയാറാക്കുന്നതും തടി കുറയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക