പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. 70% സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണം പിസിഒഡി ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റി ബാധിക്കുന്ന ഒന്നാണ്. സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്ന രോഗമാണ് പിസിഒഡി.
കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറയ്ക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം പിസിഒഡി ഉള്ളവരിൽ കൂടുതലാണ്. മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാണ്.
ഓട്സ്, പച്ചക്കറികൾ, പഴവർഗങ്ങൾ, മധുരക്കിഴങ്ങ്,ക്യാരറ്റ്, ഇലക്കറികൾ എന്നിവ പിസിഒഡി അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
ഇത് ആഹാരക്രമത്തിൽ ഉൾപെടുത്തുക
1 . പിസിഒഡി പ്രശ്നമുള്ളവർ ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട മെറ്റബോളിസത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും മൂന്ന് കപ്പ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് മൂത്രത്തിലെ അണുബാധ അകറ്റാൻ സഹായിക്കും.
2 . ഒരു നുള്ള് മഞ്ഞൾ കഴിക്കുന്നത് നല്ലതാണ് . ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ മഞ്ഞൾ കഴിക്കുന്നത് ഗുണം ചെയ്യും.
3. പയറുവര്‍ഗ്ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്, മീന്‍, മുട്ട, സോയ, കൊഴുപ്പുകുറഞ്ഞ മാംസങ്ങള്‍, നട്സ് എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക