ചേരുവകള്‍:അധികം നേര്‍ത്തും എന്നാല്‍ കട്ടി കൂടിയതുമല്ലാത്ത പരുവത്തില്‍ സ്ലൈസ് ചെയ്തു പാവയ്ക്ക് ആവശ്യത്തിന്
പച്ചരി – 1/2 കപ്പ്
മുളകുപൊടി – 2 -4 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
വാളന്‍ പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
കായം / കായപ്പൊടി – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം: ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു പച്ചരി വൃത്തിയാക്കി വെക്കുക. അരിഞ്ഞ് വെച്ച പാവയ്ക്കയില്‍ അല്പം ഉപ്പു പുരട്ടി ഒരു അര മണിക്കൂറോളം വെയ്ക്കുക അതിനു ശേഷം നന്നായി പിഴിഞ്ഞ് വെള്ളം കളയുക. അതിന് ശേഷം പച്ചരി , മുളകുപൊടി , പുളി , ജീരകം , കായം എന്നിവ ചേര്‍ത്ത് അല്പം വെള്ളം മാത്രം ചേര്‍ത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക ( വെള്ളം അധികമാവാതെ സൂക്ഷിയ്ക്കുക). ഇത് പിഴിഞ്ഞെടുത്ത പാവയ്ക്കയില്‍ പുരട്ടി ഒരു മണിക്കൂറോളം വെയ്ക്കാം. ആവശ്യത്തിന് ഉപ്പു ചേര്‍ക്കാം. ഇനി നല്ല ചൂടായ എണ്ണയില്‍ വറുത്തു കോരാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക