കൂടത്തായി സ്പെഷ്യൽ പ്രോസിക്യൂഷന് വേണ്ടി പ്രമുഖ അഭിഭാഷകനായ അഡ്വ.എൻ.കെ. ഉണ്ണികൃഷ്ണൻ ഹാജരാവാൻ സാധ്യത. ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ കൂടത്തായി കേസ് കോടതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചെടുക്കാൻ വിദഗ്ധ അഭിഭാഷകരെയാണ് സംസ്ഥാന പോലീസ് മേധാവി സമീപിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷാവധക്കേസിൽ തൃശ്ശൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ ആയിരുന്നു പ്രോസിക്യൂഷൻ ഭാഗം വിസ്തരിച്ചത്. ഫോറൻസിക് തെളിവുകൾ നിർണായകമായ കേസിൽ പ്രതി അമീറുള്ളിന് വധശിക്ഷ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക