എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. അടിയന്തിര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കളക്ടറോഡ് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് നാളെ റിപ്പോർട്ട് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്ത മഴ നാളെയും തുടരുമെന്നിരിക്കെ ഇനിയൊരു കാലതാമസം ഇക്കാര്യത്തിൽ ഉണ്ടാകാൻ പാടിള്ള. അതിനാൽ കളക്ടർ തന്നെ നേരിട് പ്രശനത്തിൽ ഇടപെടണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
നടപടികൾ സ്വീകരിക്കാൻ നഗരസഭയെ കാത്തിരിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിരുത്തരവാദിത്വപരമായാണ് നഗരസഭാ പെരുമാറിയതെന്ന് വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക