ചെറുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ ഭീതില്‍ നാട്ടുകാര്‍. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന കനത്ത മഴയില്‍ ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളുടെ മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണുണ്ടായത്.
ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ നിന്നും ജോസ്ഗിരിയിലേക്ക് പോകുന്ന റോഡില്‍ നിന്നും 2 കിലോമീറ്റര്‍ മുകളില്‍ ജോസ്ഗിരി 118 ഏക്കറിലെ കാടുപിടിച്ച പ്രദേശത്തും ഉദയഗിരി പഞ്ചായത്തിലെ ഇരട്ടപ്പാലത്തോട് ചേര്‍ന്ന വനമേഖലയിലുമാണ് കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയത്.
നാളെ കണ്ണൂർ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി വർധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക