കൊച്ചി: ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ ഓഗ്ബച്ചെയാണ്.
മഞ്ഞപ്പടയുടെ ആവേശത്തില്‍ സ്റ്റേഡിയം മഞ്ഞ നിറത്തിലാണ് കണ്ടത്. തുടര്‍ച്ചയായ രണ്ടാം സീസണില്‍ ആണ് ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എടികെയെ തോല്‍പ്പിക്കുന്നത്. കേരളത്തിന്റെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക