ഇന്ത്യയിൽ പ്രമേഹത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിൽ ജീവിക്കുന്നവരാണ് നാം. ഈ രോഗത്തെ കുറിച്ചുള്ള മതിയായ അറിവ് ഇല്ലാത്തതാണ് പലപ്പോഴും രോഗാവസ്ഥ വഷളാക്കുന്നത്. മുൻപ് പ്രായമായവരിൽ മാത്രം കണ്ടുവരാറുള്ള ഈ രോഗം ഇന്ന് 20 തിനും 35നും ഇടയിൽ പ്രായമുള്ള യുവാക്കളിലും സർവ്വ സാധാരണമായിരിക്കുകയാണ്.
പ്രമേഹം സ്ഥിരീകരിക്കപ്പെടുകയും മരുന്ന് കഴിക്കാൻ തുടങ്ങുകയും ചെയ്താൽ പിന്നെ അതിൽനിന്നും മോചനമില്ല എന്ന അറിവാണ് പരക്കെ പ്രചാരത്തിൽ ഉള്ളത്.എന്നാൽ ഇത് തെറ്റായ കാര്യമാണ്.
പ്രമേഹത്തിന്റെ മരുന്നില്ലാതെ തന്നെ നിയന്ത്രണ വിധേയമാക്കാം. പ്രമേഹമുണ്ടാകാനുള്ള സാധ്യതകൾ മനസിലാക്കി യുക്തിപരമായി ഇടപെടുന്നതിലൂടെ അതിനെ പൂർണമായും വരുതിയിൽ നിർത്താൻ സാധിക്കും. പ്രധാനമായും മൂന്നുകാര്യങ്ങൾ ശ്രദ്ധിക്കുക
- പിരിമുറുക്കം/ ടെൻഷൻ നിങ്ങളെ കൂടുതലായി അലട്ടുന്നുണ്ടോ? എങ്കിൽ വിട്ടുനിൽക്കാം അല്ലെങ്കിൽ മാനസീകമായി അലട്ടുന്ന പ്രശ്നങ്ങളെ ബോധപൂർവ്വം ലഘൂകരിക്കാൻ ശ്രമിക്കുക. എപ്പോഴും മനശാന്തിയോടിരിക്കുക.
- ഭക്ഷണത്തിൽ ശ്രദ്ധിക്കാം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്നും പതിയെ മാറി ആരോഗ്യകരവും കാർബോഹൈഡ്രേറ്റ് കുറവുള്ളതുമായ ഭക്ഷണം ശീലമാക്കുക.
- വ്യായാമം ശീലമാക്കുക. വ്യായാമം ജീവിതത്തിന്റെ ഒരു ഭാഗമാക്കുക തന്നെ ചെയ്യുക. ദിവസവും നടക്കുകയും എല്ലാ പേശികളും സന്ധികളും ഇളകും വിധം വ്യായാമമുറകൾ ചെയ്യുക.
പരമപ്രധാനമായി ചിട്ടയില്ലാത്ത ഒരു ജീവിതശൈലി ആണ് പ്രമേഹത്തെ വിളിച്ച് വരുത്തുന്നത്. എപ്പോഴെങ്കിലും പ്രമേഹത്തിന്റെ വലയിൽ അകപ്പെടാൻ പോകുന്നു എന്ന് തോന്നിയാലുടനെ തന്നെ മടിക്കാതെ ഒരു ഡയബെറ്റീഷ്യനേയോ എൻഡോക്രൈനോളജിസ്റിനെയോ (diabetician/endocrinologist) സമീപിക്കുക. മരുന്നില്ലാതെ പ്രമേഹത്തെ വരുതിയിലാക്കാൻ ഉള്ള ആഹാര രീതികളും ചോദിച്ചറിയുക.
വൈകിയുള്ള ചികിത്സയേക്കാൾ എന്തുകൊണ്ടും നല്ലത് നേരത്തെയുള്ള തിരിച്ചറിവും പൊരുതലും തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക