രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റിവോള്‍ട്ടിന്റെ RV300, RV 400 ബൈക്കുകള്‍ക്ക് വിപണിയിൽ മികച്ച പിന്തുണ ലഭിച്ചതായി റിപ്പോർട്ട്. അടുത്തിടെ പുറത്തിറക്കിയ മോഡലുകളുടെ ഈ വർഷത്തെ യൂണിറ്റുകൾ വിറ്റുതീർന്നതായി കമ്പനി അറിയിച്ചു. ഇനി 2020 ജനുവരി, ഫെബ്രുവരി മാസത്തേക്കുള്ള ബുക്കിങ്ങാണ് സ്വീകരിക്കുന്നതെന്നും റിവോള്‍ട്ട് പറഞ്ഞു.
ഡല്‍ഹി, പുണെ വിപണിയില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ റിവോള്‍ട്ട് ബൈക്കുകള്‍ വിറ്റഴിക്കുന്നത്. തുടക്കത്തില്‍തന്നെ നല്കിയ മികച്ച സ്വീകരണത്തിന് ഡല്‍ഹിയിലെയും പുണെയിലെയും ഉപഭോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയ വഴി റിവോള്‍ട്ട് നന്ദി അറിയിച്ചിട്ടുണ്ട്. ഈ രണ്ട് നഗരങ്ങള്‍ക്ക് പുറമേ ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വൈകാതെ റിവോള്‍ട്ട് എത്തുന്നതാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്തെത്തിയ ആദ്യ ഇലക്ട്രിക് ബൈക്കാണ് റിവോള്ട്ടിന്റെത്. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന മോഡലാണ് RV400. എന്‍ട്രി ലെവല്‍ പതിപ്പായ RV 300 മോഡല്‍ 80-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക