നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന ‘ഒരു കടത്ത് നാടൻ കഥ’ ഇന്ന് പ്രദർശനത്തിനെത്തും. നവാഗതനായ പീറ്റർ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
തെന്നിന്ത്യന്‍ താരം പ്രദീപ് റാവത്തും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. റിതേഷ് കണ്ണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക