ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. റാങ്കിംഗില്‍ 187-ാം സ്ഥാനത്ത് നിന്ന ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങിയതിന് പിന്നാലെ ഇന്ത്യ 106-ാം സ്ഥാനത്ത് ആയി. അതേസമയം സമനിലയിൽ മത്സരം എത്തിയതിനെ തുടർന്ന് ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തായി.
റാങ്കിംഗില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാമതും തുടരുന്നു. യുറുഗ്വേ അഞ്ചാമതെത്തിയപ്പോള്‍ ക്രൊയേഷ്യ(7), അര്‍ജന്റീന(9) എന്നിവരും ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തും സ്പെയിന് എട്ടാം സ്ഥാനത്തും കൊളംബിയ പത്താം സ്ഥാനത്തുമാണ്.
മൂന്ന് സ്ഥാനങ്ങള്‍ വീതം മെച്ചപ്പെടുത്തിയ യുക്രൈന്(22), ജപ്പാന്(28), നാല് സ്ഥാനം മെച്ചപ്പെടുത്തിയ തുര്‍ക്കി(32), അഞ്ച് സ്ഥാനം ഉയര്‍ന്ന റഷ്യ(37) എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന ടീമുകള്‍. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി(15), ജര്‍മനി(16) എന്നിവര്‍ അതെ സ്ഥാനം നിലനിർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക