അറബിക്കടലില്‍ രുപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാല്‍ മലയോര മേഖലയിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി.
ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്ന് 200 കിലോമീറ്ററും കോഴിക്കോട് തീരത്തു നിന്ന് വടക്ക് പടിഞ്ഞാറ് 340 കിലോമീറ്റര്‍ ദൂരത്തുമായാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. നിലവില്‍ 90 – 117 കി.മീ വേഗതയില്‍ സഞ്ചരിക്കുന്ന ശക്തമായ ചുഴലിക്കാറ്റ് രാത്രിയോടെ കൂടുതല്‍ കരുത്ത് പ്രാപിച്ച് 166 കി.മീ വേഗതയില്‍ വരെ സഞ്ചരിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു. മഹ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ശക്തമായ മഴ പെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക