ജ്യൂസിന്റെയും ഐസ്ക്രീമിന്റെയുമൊക്കെ ഭംഗികൂട്ടി പൊങ്ങിക്കിടക്കുന്ന കസ്കസ് എന്ന കുഞ്ഞൻ മണികളെ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടമാണ്. വെറും രുചിക്കൂട്ട് മാത്രമല്ല ഇവ, ഔഷധ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് കസ്കസ്. ഇവ പോപ്പി സീഡ്സ് എന്നും അറിയപ്പെടുന്നു.പാപ്പവറേസി സസ്യ കുടുംബത്തിൽ പപ്പാവർ സോംനി ഫെറം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കറപ്പുചെടിയുടെ കായകളിൽ മുറിവുണ്ടാക്കി ഊറി വരുന്ന ദ്രവമാണ് കറപ്പ് എന്നറിയപ്പെടുന്നത്. ഇങ്ങനെ മുറിപ്പെടുത്താതെ ലഭിക്കുന്ന കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്താണ് കസ്കസ്. കസ്കസിന്റെ വിത്തുകളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കസ്കസ്തുളസിയിനത്തില് പെട്ട ഒരിനം ചെടിയുടെ അരിയാണ് കസ്കസ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിനും, ആന്തരിക ശുചീകരണത്തിന്നും ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുവാന്‍ ഈ ചെറിയ അരിമണികള്‍ക്ക് കഴിയും. കസ്കസ് ചെടിയുടെ ഇലകളിൽ തുളസിയിലയുടെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സബ്ജയെന്നു അറിയപ്പെടുന്ന കസ്കസിന് ആയുര്‍വേദവും, ചൈനീസ് ചികിത്സാശാസ്ത്രവും അംഗീകരിക്കുന്ന ചില ഔഷധഗുണങ്ങളുമുണ്ട്. ശരീരതാപം നിയന്ത്രിക്കുന്നു തണുത്ത ജ്യൂസിനൊപ്പം കസ്കസ് ചേര്‍ത്തു നല്‍കുന്നത് ഇതിന്റെ ശരീരം തണുപ്പിക്കാനുള്ള ഗുണം കൊണ്ടാണ്.
കാര്‍ബോഹൈഡ്രേറ്റ് ഗ്ലുക്കോസ് ആയി മാറ്റുന്നതില്‍ നിയന്ത്രണം വരുത്തുന്നത് വഴി കസ്കസ് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
ആല്‍ഫ ലിനോളിക് ആസിഡും ഒമേഗ ഫാറ്റി ആസിഡും കസ്കസില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിച്ചു ശരീരഭാരത്തെ ക്രമീകരിക്കുവാന്‍ ഇതിന്റെ ഉപയോഗം സഹായിക്കുന്നു.
അസിഡിറ്റിക്കും നെഞ്ജെരിച്ചിലിനും കാരണമാകുന്ന ശരീരത്തിലെ ഹൈഡ്രോക്ലോറിക് അസിഡിന്റെ അളവ് ക്രമീകരിക്കുവാന്‍ ഇതിന്റെ ഉപയോഗം സഹായിക്കുന്നു.
കസ്കസ് വെളിച്ചെണ്ണയില്‍ ചാലിച്ച് ചര്‍മ്മത്തില്‍ അലര്‍ജിയുള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് രോഗശമനത്തിന് പ്രയോജനകരമാണ്.
കസ്കസില്‍ വിറ്റാമിന്‍ K യും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ തലമുടിയുടെ വളര്‍ച്ചയ്ക്കും മുടിക്കൊഴിച്ചില്‍ തടയുന്നതിനും ഇത് ഉപയോഗം ഗുണം ചെയ്യും.
എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കസ്കസ് ഇപ്പോള്‍ ലഭ്യമാണ്. കാഴ്ച്ചയില്‍ കടുക്മണി പോലെയോ, എള്ള് പോലെയോ തോന്നിക്കുന്ന കസ്കസ് വെള്ളത്തിലിട്ടു കുതിര്‍ത്താണ് ഉപയോഗിക്കേണ്ടത്. കുതിര്‍ന്ന കസ്കസ് ഒരു ജെല്‍ പോലെയായിരിക്കും കാണപ്പെടുക.
ദിവസവും രണ്ടു സ്പൂണ്‍ കുതിര്‍ത്ത കസ്കസ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കാരണം ഇതില്‍ ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. പ്രത്യേകമായ രുചി അവകാശപ്പെടാനില്ലാത്തതിനാല്‍ ഏതു ഭക്ഷണത്തിനൊപ്പവും, പ്രത്യേകിച്ച് ജ്യൂസിനൊപ്പം കസ്കസ് ചേര്‍ത്തു കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക