നോ ഷേവ് ചലഞ്ച് ക്യാമ്പയിന് തുടക്കം കുറിച്ച് സോഷ്യൽ മീഡിയ. നവംബർ മാസം തുടങ്ങിയതോടെയാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ വെബ് സൈറ്റുകളിൽ നോ ഷേവ് നവംബർ (# No Shave November)എന്ന ഹാഷ് ടാഗോടു കൂടിണ് പോസ്റ്റുകൾ സജീവമാകുന്നത്.
പുരുഷന്മാർ ഒരുമാസം ഷേവ് ചെയ്യാതിരിക്കുകയും ഷേവിംഗിനായി ചെലവഴിക്കുന്ന തുക സന്നദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയാണ് ഈ ചലഞ്ചിന് പിന്നിലുള്ള ഉദ്ദേശം.
മൂവെംബർ ഫൗണ്ടേഷൻ (Movember Foundation) എന്ന സന്നദ്ധ സംഘടന 2004ലാണ് നോഷേവ് നവംബർ എന്ന ആശയത്തിന് തുടക്കമിട്ടത്. പ്രോസ്റ്റേറ്റ്, ടെസ്റ്റികുലാർ കാൻസർ സംബന്ധിച്ച ബോധവൽകരണം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
ആശയം യുവാക്കൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ ഏറ്റെടുത്തതോടെ ക്യാമ്പയിൻ വൻ പ്രചാരം നേടി മുന്നേറുകയാണ്. നോ ഷേവ് നവംബറിന്റെ ഭാഗമായി തമാശയും, മീമുകളും, അനുഭവങ്ങളും, ചിത്രങ്ങളും വീഡിയോകളു ഒക്കെ വ്യാപകമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക