ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്ന് പി ജയരാജൻ. പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സർക്കാർ തിരുത്തുമെന്നും ജയരാജൻ പറഞ്ഞു.
സർക്കാർ നയം മനസിലാക്കാത്ത പൊലീസിനെ തിരുത്തിയാൽ സർക്കാരിന്റെ പ്രതിച്ഛായ വർധിക്കും. ഇപ്പോൾ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾ നിയമത്തോടുള്ള എതിർപ്പല്ല. മറിച്ച് ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പായാണ് അനുഭവപ്പെടുന്നതെന്നും ജയരാജൻ പറഞ്ഞു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്താൽ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് കേസെടുക്കാനുള്ള വകുപ്പുണ്ട്. ആ വകുപ്പൊന്നും പോരാ, യുഎപിഎ തന്നെ പ്രയോഗിക്കണമെന്ന് ചില പൊലീസുകാർക്ക് തോന്നലുണ്ട്. പൊലീസുകാർക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പല്ല യുഎപിഎയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതിഷേധവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണനും നേരത്തെ രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക